കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ തസ്തികകളിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഇ.ടി.ബി വിഭാഗംഒന്ന്) - ബിരുദം, ഡാറ്റാ എൻട്രിയിൽ (കമ്പ്യൂട്ടർ) രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18 മുതൽ 41 വയസ് വരെ. ശമ്പളം: 22,290 രൂപ.
ഡെപ്യൂട്ടി രജിസ്ട്രാർ (ഓപ്പൺ ഒന്ന്, ഇ.ടി.ബി ഒന്ന്, എസ്.സി ഒന്ന്) - ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം സംസ്ഥാനത്തെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ പ്രവൃത്തിപരിചയം. പ്രായപരിധി 18 മുതൽ 65 വരെ. ശമ്പളം: 38000 രൂപ.
അസി. രജിസ്ട്രാർ (ഓപ്പൺ ഒന്ന്, ഇ.ടി.ബി ഒന്ന്, എസ്.സി ഒന്ന്) - ബിരുദം, പ്രവൃത്തിപരിചയം. പ്രായപരിധി 18 മുതൽ 65 വരെ. ശമ്പളം: 36000 രൂപ.
സെക്ഷൻ ഓഫീസർ (ഓപ്പൺ ഒന്ന്, ഇ.ടി.ബി ഒന്ന്) - ബിരുദം, പ്രവൃത്തിപരിചയം. പ്രായപരിധി 18 മുതൽ 65 വരെ. ശമ്പളം: 33000 രൂപ.
യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജൂൺ 10നകം രജിസ്റ്റർ ചെയ്യണം.