കൊല്ലം: സ്ത്രീധനമായി കിട്ടിയ വാഹനം ഇഷ്ടപ്പെടാഞ്ഞതിന്റെ പേരിലുള്ള ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം വർഷങ്ങൾക്ക് മുമ്പ് ഹരിയാനയിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ കാറിന് പകരം സ്കൂട്ടറിന്റെ പേരിലായിരുന്നു തർക്കം. ഈ കേസിൽ വിചാരണ കോടതി പ്രതിക്ക് പത്തുവർഷം കഠിനതടവ് വിധിച്ചു. അപ്പീൽകോടതി ഏഴ് വർഷമായി കുറച്ചു. എന്നാൽ ഹരിയാനയിലേതിനെക്കാൾ ക്രൂരമായാണ് വിസ്മയ പീഡിപ്പിക്കപ്പെട്ടതെന്ന് അഭിഭാഷകർ പറഞ്ഞു. ഉയർന്ന സർക്കാർ ഉദ്യോഗസ്ഥനായ തനിക്ക് കൂടുതൽ സ്ത്രീധനം ലഭിക്കാനുള്ള യോഗ്യതയുണ്ടെന്ന പ്രതിയുടെ ശബ്ദരേഖ തന്നെ തെളിവായുണ്ട്.