
കൊല്ലം: കേരള ചെട്ടി മഹാസഭ ജില്ലാ കൺവെൻഷൻ പേരൂർ എസ്.എം.ഡി സ്കൂൾ ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സംവരണ വിഷയത്തിൽ കള്ളക്കളി തുടരുകയാണെന്നും ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിന് എം.ബി.സി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കുട്ടപ്പൻ ചെട്ടിയാരുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
സഭ ജില്ലാ പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ പിള്ള അദ്ധ്യക്ഷനായി. എസ്.കുട്ടപ്പൻ ചെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. പി.സി.വിഷ്ണുനാഥ് എം.എൽ.എ, സഭ സംസ്ഥാന പ്രസിഡന്റ് സി.എ.രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.വൈദ്യനാഥൻ പിള്ള വിശിഷ്ടാതിഥികളെ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സി.രാജൻപിള്ള സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി പി.തുളസീധരൻപിള്ള നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ജി.ചന്ദ്രശേഖരൻ പിള്ള (പ്രസിഡന്റ്), എം.രവീന്ദ്രൻപിള്ള, സി.രാജൻപിള്ള, ജി.ഷാജികുമാർ (വൈസ് പ്രസിഡന്റ്), കെ.ഹരികുമാർ (സെക്രട്ടറി), ജി.മണികണ്ഠൻപിള്ള, ആർ.വിക്രമൻപിള്ള, പി.തുളസീധരൻപിള്ള (ജോ. സെക്രട്ടറി), ജി.ആർ.മണിചന്ദ്രകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.