കൊല്ലം: ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുന്നതടക്കമുള്ള 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോ. നേതൃത്വത്തിൽ സഹകരണ പെൻഷൻകാർ നാളെ സംസ്ഥാന വ്യാപകമായി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. കൊല്ലം കളക്ടറേറ്റ് മാർച്ച് രാവിലെ 11ന് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 10ന് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നു മാർച്ച് ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.ജി. ശശിധരൻ, ജില്ലാ പ്രസിഡന്റ് കെ.വിജയൻ പിള്ള, സെക്രട്ടറി പ്രബോധ് എസ്. കണ്ടച്ചിറ, താലൂക്ക് പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി എസ്. ഷാജഹാൻ എന്നിവർ പങ്കെടുത്തു.