shinilal

കൊല്ലം: കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം വി.ഷിനിലാൽ എഴുതിയ സമ്പർക്കക്രാന്തി എന്ന നോവലിന് ലഭിച്ചു.

സി.രാധാകൃഷ്ണൻ, പ്രൊഫ.ചന്ദ്രമതി, ഡോ.എ.ഷീലാകുമാരി എന്നിവരടങ്ങിയ ജൂറിയാണ് നോവൽ തിരഞ്ഞെടുത്തത്. 25,000 രൂപയും ആർ.കെ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ജൂൺ 15ന് വൈകിട്ട് കൊല്ലം പ്രസ് ക്ളബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പെരുമ്പടവം ശ്രീധരൻ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ.പ്രസന്നരാജനും സെക്രട്ടറി വിനീഷ്.വി.രാജും അറിയിച്ചു.