കൊല്ലം: സൗഹൃദ റസിഡൻസ് അസോ. 19-ാമത് വാർഷിക പൊതുയോഗവും പൊതു സമ്മേളനവും മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസൻ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ സവിതാ ദേവി, അഭിമന്യു, 40-ാം വാർഡ് റസിഡൻസ് കൂട്ടായ്മ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ. ഭുവനചന്ദ്രൻ (പ്രസിഡന്റ് ), കെ.ഐ. ജോർജ്, ശ്രീകുമാരി (വൈസ് പ്രസിഡന്റുമാർ), ബിജു ശിവദാസൻ (ജനറൽ സെക്രട്ടറി), തങ്കമ്മ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), തുളസീദാസൻ, ഗംഗ ബാലചന്ദ്രൻ, ഷാനിദ നജീബ് (സെക്രട്ടറിമാർ), സുനിൽകുമാർ (ട്രഷറർ), ബൈജു പുത്തൻവീടൻ, ബൈജു ലാൽ (രക്ഷാധികാരികൾ).