
കൊല്ലം: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ കൊല്ലം സെന്റർ ഗാർഹിക മാലിന്യ സംസ്കരണ പ്ലാന്റ് രൂപകല്പനയിൽ പ്രോജക്ട് മത്സരം സംഘടിപ്പിക്കുന്നു. എൻജിനിയറിംഗ് കോളേജുകളിലും പോളിടെക്നിക്ക് കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ വിജയികളാവുന്നവർക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. വിദ്യാർത്ഥികൾ ജൂൺ 10ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾ www.ieikollamlc.org എന്ന വെബ്സൈറ്റിൽ ലഭിക്കും.