ചവറ: സി.പി.ഐ വടക്കുംതല ലോക്കൽ പ്രതിനിധി സമ്മേളനം നടന്നു. മുതിർന്ന അംഗം ഞെട്ടറയിൽ ഗോപാലകൃഷ്ണപിള്ള പതാക ഉയർത്തി. ശശിധരൻ ആചാരി, സുനിത, ശശിധരൻ നായർ എന്നിവരുടെ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം വിനൂപും അനുശോചന പ്രമേയം പ്രശാന്തും അവതരിപ്പിച്ചു. കെ.ജി.വിശ്വംഭരൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ.ഷിഹാബ്, മണ്ഡലം സെക്രട്ടറി പി.ബി.രാജു, ജില്ലാ കൗൺസിൽ അംഗം എസ്. വൽസലകുമാരി,
പി.ബി.ശിവൻ, എസ്.സോമൻ, ഷാജി.എസ്. പള്ളിപ്പാടൻ,
ടി.എ. തങ്ങൾ, വി. ജ്യോതിഷ്കുമാർ, ആർ.മുരളി, സക്കീർ വടക്കുംതല, കരുവേലി രഘു എന്നിവർ സംസാരിച്ചു.
സെക്രട്ടറിയായി അജിത്ത് കുമാറിനെയും
അസി.സെക്രട്ടറിയായി അനിൽകുമാർ കുട്ടനേഴത്തിനെയും തിരഞ്ഞെടുത്തു.
സി.പി.ഐ വടക്കുംതല ലോക്കൽ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു