book

കൊല്ലം: ടി.ടി. ഹരികുമാർ രചിച്ച അറിവിന്റെ ചക്രവാളം എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 4ന് കടപ്പാക്കട കാമ്പിശേരി കരുണാകരൻ ലൈബ്രറി ഹാളിൽ നടക്കും. പ്രൊഫ. പ്രസന്ന രാജൻ പുസ്തകം പ്രകാശിപ്പിക്കും. പി.എസ്. സുരേഷ് പുസ്തകം ഏറ്റുവാങ്ങും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. അംഗം എസ്. നാസർ വിഷയാവതരണം നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും. ജോ. രജിസ്ട്രാർ (ജനറൽ) എസ്. മോഹനൻ പോറ്റി, ജോ. ഡയറക്ടർ വി.എസ്. ലളിതാംബിക ദേവി, അസി. രജിസ്ട്രാർ (ജനറൽ) ടി. വിജയകുമാർ എന്നിവർ സംസാരിക്കും.