കൊല്ലം: കേരള രാഷ്ട്രീയത്തിൽ ആർക്കും അവഗണിക്കാൻ കഴിയാത്ത സംഘടിത ശക്തിയാണ് ബി.ഡി.ജെ.എസെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. പാർട്ടി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അപവാദ പ്രചരണത്തിലൂടെ ബി.ഡി.ജെ.എസിനെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ അദ്ധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ബാഹുലേയേൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സജുകുമാർ, ജില്ലാ ട്രഷറർ രഞ്ജിത്ത് രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ശർമ്മ സോമരാജൻ, സന്തോഷ് പെരുമ്പുഴ, പ്രതാപൻ, രാജി രാജ്, രാധാകൃഷ്ണൻ, അഭിലാഷ് കയ്യാണിയിൽ, പ്രജീഷ് ചിറയടി, ശശി ക്ലാപ്പന, ശ്രീകുമാർ പുനലൂർ, ശോഭകുമാർ, ഹരി ഇരവിപുരം, ബാബു കൊട്ടാരക്കര, സനൽ ചടയമംഗലം, ഭാസി കുന്നത്തൂർ, പ്രിൻസ് പത്തനാപുരം, സുഗതൻ ചാത്തന്നൂർ തുടങ്ങിയവർ സംസാരിച്ചു.