annaraadi-
ചിറക്കര ഗ്രാമപഞ്ചായത്ത് കൊച്ചാലുംമൂട് വാർഡിലെ 108-ാം നമ്പർ അങ്കണവാടി കെട്ടിടം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ സുശീലാദേവി നിർവഹിക്കുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് കൊച്ചാലുംമൂട് വാർഡിലെ 108-ാം നമ്പർ അങ്കണവാടിക്ക് ശാപമോക്ഷം. പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ അങ്കണവാടി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ സുശീലദേവി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണൽ സുബി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ സുജയ് കുമാർ, ദിലീപ് ഹരിദാസൻ, രാഗിണി, ജയൻ ഉളിയനാട്, രതീഷ്, വിനിത ദീപു മേരി റോസ്, പഞ്ചായത്ത്‌ സെക്രട്ടറി അജിത് കുമാർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ദീപ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്ത് കമ്മിറ്റി അറിയാതെയും മെമ്പർമാരെ അറിയിക്കാതെയും വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിൽ സി.പി.എം മെമ്പർമാരും പ്രവർത്തകരും ചേർന്ന് കഴിഞ്ഞ മാസം 24ന് പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നു. വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ വലിയ ഒച്ചപ്പാടിനും ബഹളത്തിനും കാരണമായി. പഴയ അങ്കണവാടി പൊളിഞ്ഞു വീണപ്പോൾ കുട്ടികളും അദ്ധ്യാപകരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വാടകക്കെട്ടിടത്തിൽ കുട്ടികൾക്കുള്ള ബുദ്ധിമുട്ടുകൾ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 17 ന് കൂടിയ പഞ്ചായത്ത് കമ്മിറ്റിണ്ടാണ് ഇന്നലത്തെ ഉദ്ഘാടനം തീരുമാനിച്ചത്.