camp-
ഭരണഘടന സമ്പൂർണ സാക്ഷരത കാമ്പയിന്റെ ഭാഗമായി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പാമ്പുറം വാർഡ് തല ഉദ്ഘാടനവും വിളംബരജാഥയും ജില്ലാ പഞ്ചായത്തംഗം ആശാദേവി ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ഭരണഘടന സമ്പൂർണ സാക്ഷരത കാമ്പയിന്റെ ഭാഗമായി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പാമ്പുറം വാർഡ് തല ഉദ്ഘാടനവും വിളംബരജാഥയും ജില്ലാ പഞ്ചായത്തംഗം ആശാദേവി ഉദ്ഘാടനം ചെയ്തു. വാർഡംഗം അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ മുഖ്യാതിഥിയായി. അംഗങ്ങളായ വിജയൻ, മേഴ്സി, ആർ.പി മാരായ ഉണ്ണിക്കുറുപ്പ്, മുരളീധര കുറുപ്പ്, രജനി, സെനക്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് അംഗങ്ങൾ, അങ്കണവാടി അദ്ധ്യാപകർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.