പത്തനാപുരം: ഗാന്ധിഭവൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന അവധിക്കാല ചിത്രരചന പഠന ക്യാമ്പ് ആരംഭിച്ചു. ഗാന്ധിഭവനിലെ കുട്ടികൾക്കും ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്കും വേണ്ടി ഒരുക്കിയ ക്യാമ്പ് ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. ചിത്ര-ചുവർചിത്ര കലാകാരി ഗ്രേസി ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. ഗാന്ധിഭവൻ ലീഗൽ പാനൽ ചെയർമാൻ എ.സി. വിജയകുമാർ അദ്ധ്യക്ഷനായി. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, സി.ഇ.ഒ വിൻസെന്റ് ഡാനിയേൽ, ചിത്രകാരൻ എം. ഷാജുദീൻ എന്നിവർ പങ്കെടുത്തു.