കൊല്ലം: വിസ്മയ കേസിലെ വിധി കേൾക്കാൻ നൂറുകണക്കിന് പേരാണ് ഇന്നലെ ജില്ലാ കോടതി വളപ്പിലേക്കെത്തിയത്. കോടതി നടപടികൾ ആരംഭിച്ചപ്പോൾ അഭിഭാഷകരും വിവിധ സർക്കാർ ഓഫീസുകളിലെത്തിയവരും ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിക്ക് മുന്നിലെത്തി. കിരൺകുമാർ ശിക്ഷക്കാരനെന്ന വിധി കേട്ടതോടെ എല്ലാവരും ആശ്വാസത്തോടെയാണ് മടങ്ങിയത്. വിസ്മയ കേസ് വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ കൂടുതൽ പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.