photo-
ശാസ്താംകോട്ട ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവധിക്കാല പരിശീലനം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത ഉദ്ഘാടനം ചെയ്യുന്നു.

ശാസ്‌താംകോട്ട :ശാസ്താംകോട്ട ബി. ആർ.സി യുടെ നേതൃത്വത്തിൽ പനപ്പെട്ടി പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി അവധിക്കാല പരിശീലനം നടത്തി.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ഗീത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രീതാകുമാരി അദ്ധ്യക്ഷയായി. അദ്ധ്യാപകനും കവിയും നാടൻപാട്ട് കലാകാരനുമായ ബാലമുരളീകൃഷ്ണൻ കുട്ടികളുമായി സംവദിച്ചു. തുടർന്ന് സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരായ പ്രഭാവതി, രേണുക, നെവിൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കുട നിർമ്മാണ പരിശീലനം നൽകി.