
ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ പെട്രോൾ പമ്പിന് സമീപം ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇന്നലെ രാവിലെ 11 ഓടെ പരവൂരിൽ നിന്ന് ചാത്തന്നൂരിലേക്ക് അദ്ധ്യാപികയെയും കൊണ്ട് ഒരു വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ വരെവെയായിരുന്നു അപകടം.
പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങി വന്ന ബൈക്കിൽ ഇടിക്കാതെ ഓട്ടോ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോളായിരുന്നു അപകടം. നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാത്രക്കാരിയായ ടീച്ചർക്ക് നിസാര പരിക്കേറ്റു. പരവൂർ കുറുമണ്ടൽ കിഴക്കേവീട്ടിൽ അശോക് കുമാറാണ് (66) മരിച്ചത്. മക്കൾ: അനീഷ്, അഞ്ചു അശോക്. മരുമകൻ: വിപിൻ. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.