ശാസ്താംകോട്ട: കെ .എസ്. ആർ. ടി. സിയെ സംരക്ഷിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, ശമ്പള വിതരണത്തിലെ കാലതാമസം അവസാനിപ്പിക്കുക, ജീവനക്കാരെ ശത്രുക്കളായി കാണാതിരിക്കുക, മാനേജ്മെന്റിന്റെ അസത്യ പ്രചാരണം അവസാനിപ്പിക്കുക, കെ.എസ് .ആർ. ടി .സിയെ
സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ജോയിന്റ് കൗൺസിൽ കുന്നത്തൂർമേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട കെ. എസ്. ആർ. ടി .സി ഡിപ്പോയിൽ
ഐക്യദാർഢ്യ സംഗമം നടത്തി. സംഗമം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷാജി കടമ്പനാട് അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി കെ.മനോജ് സ്വാഗതം പറഞ്ഞു. എ .ഐ .ടി .യു .സി നേതാവ് ചന്ദ്രബാബു, ജോയിന്റ് കൗൺസിൽ
സംസ്ഥാന കൗൺസിൽ അംഗം മനു .വി കുറുപ്പ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ,ഹാരിസ്, കെ.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. മേഖല ജോ സെക്രട്ടറി സുജ ശീതൾ നന്ദി പറഞ്ഞു.