കൊല്ലം: ആലാട്ടുകാവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് നടി ഡോ. ശ്രീധന്യ ഭദ്രദീപം തെളിച്ചു. ബി. ശ്രീരംഗൻ അദ്ധ്യക്ഷനായി. ആർ. ഗോപീകൃഷ്ണൻ, മേലൂർ ശ്രീകുമാർ, കെ. അനിൽകുമാർ, വിജയൻപിള്ള, തുഷാര, സൂര്യ രാജേഷ്, കെ. ജയകുമാർ എന്നിവർ സംസാരിച്ചു. മൺമറഞ്ഞ സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ ഭാര്യ ശോഭന രവീന്ദ്രനാണ് യജ്ഞാചാര്യ. 29ന് 10.30ന് അവഭൃഥസ്നാന ഘോഷയാത്ര.