കടയ്ക്കൽ : എസ്. എൻ.ഡി .പി യോഗം കടയ്ക്കൽ യൂണിയനിലെ ഇളമാട് 1028-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ശാഖ പ്രസിഡന്റ് എസ്.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതു യോഗം യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ, യോഗം ജനറൽ സെക്രട്ടറിയുടെ ചികിത്സാ നിധിയിൽ നിന്നുള്ള ചികിത്സാ സഹായ വിതരണം, കലാ പ്രതിഭകളെ ആദരിക്കൽ എന്നിവ നടത്തി. ശാഖ സെക്രട്ടറി ആർ.സന്തോഷ് ,റിട്ടേണിംഗ് ഓഫീസർ പി. കെ സുമേഷ്, പാങ്ങലുകാട് ശശി, ജി. നാളിനാക്ഷൻ, സഹദേവൻ,സുശീല എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ എസ്. ഗോപകുമാർ (പ്രസിഡന്റ് ), കെ. സഹദേവൻ (വൈസ് പ്രസിഡന്റ് ), ആർ. സന്തോഷ് (സെക്രട്ടറി ), ജി. നളിനാക്ഷൻ (യൂണിയൻ കമ്മിറ്റി അംഗം ), എസ്. അശോകൻ, ടി ജി. തങ്കമണി, എസ്. അനിൽകുമാർ, സൗദിനി, കെ. ഓമന. എൽ. സോമരാജൻ, എസ്.വിനോദ്‌ലാൽ(എക്സിക്യൂട്ടീവ് അംഗങ്ങൾ ), രാധാകൃഷ്ണൻ, ആനന്ദരാജൻ, ഭാസ്കരൻ (ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.