കടയ്ക്കൽ: പുതിയ അദ്ധ്യയന വർഷത്തോടനുബന്ധിച്ച് ചടയമംഗലം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ എയ്ഡഡ് ,അൺ എയ്ഡഡ് സ്‌കൂളുകളിലെയും സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും നോഡൽ ഓഫീസർമാർക്കുമുള്ള ബോധവത്കരണ ക്ലാസ് ഇന്ന് രാവിലെ 10 മണിക്ക് ചടയമംഗലം എം.ജി.എച്ച്.എസ് .എസിൽ വെച്ച് നടക്കും. എല്ലാ സ്കൂളുകളിൽ നിന്നും നിർബന്ധമായും പരിശീലനത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. പങ്കെടുക്കുന്ന ഡ്രൈവർമാർ ഡ്രൈവിംഗ് ലൈസെൻസ് ,ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.