പത്തനാപുരം :എസ്. എൻ. ഡി. പി യോഗം പത്തനാപുരം യൂണിയനിലെ കമുകുംചേരി 459-ാം നമ്പർ ശാഖ ഗുരുക്ഷേത്രത്തിലെ 5-ാം പ്രതിഷ്ഠാ വാർഷികവും ഗുരുപ്രഭാഷണവും നടന്നു.
പ്രതിഷ്ഠ വാർഷിക സമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് .എസ്. ചന്ദ്രസേനൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ വി. ജെ.ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എൻ.പി. ഗണേശ് കുമാർ,യൂണിയൻ വനിതാ സംഘം ട്രഷറർ മിനി പ്രസാദ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും സൈബർസേന കേന്ദ്ര കമ്മിറ്റി ജോ. കൺവീനറുമായ ബിനു സുരേന്ദ്രൻ, പിറവന്തൂർ കിഴക്ക് ശാഖ പ്രസിഡന്റ് ബൈഷി , ശാഖ വനിതാ സംഘം സെക്രട്ടറി രമ മനോഹരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരുപ്രഭാഷകനും യോഗം ഡയറക്ടർ ബോർഡ് അംഗവുമായ പിറവന്തൂർ ഗോപാലകൃഷ്ണൻ ശ്രീനാരായണ ഗുരുദേവനും വിശ്വമാനവികതയും എന്ന വിഷയത്തിൽ ഗുരുപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി രാധാമണി സതീശൻ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് എൻ.മനോജ് കുമാർ നന്ദിയും പറഞ്ഞു.