photo
ഏരൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായിട്ടുള്ള ഉപകരണങ്ങളുടെ വിതരണം പി.എസ്. സുപാൽ എം.എൽ.എ. നിർവ്വഹിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയൻ, ചിന്നുവിനോദ്, ജി. അജിത്, ഡോൺ വി. രാജ് തുടങ്ങിയവർ സമീപം.

അ‌ഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ 31 പേർക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്. ഒരു വർഷത്തിനിടെ മൂന്നാംഘട്ടമാണ് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. മോട്ടോർ വീൽചെയർ, സ്പെഷ്യൽ കട്ടിലും മെത്തയും വാക്കിംഗ് സ്റ്റിക്ക്,വീൽ ചെയർ, പാദരക്ഷകൾ, ശ്രവണസഹായി, ശുചി മുറി കസേര തുടങ്ങിയവയാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.രാജി , മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. അജിത്ത്, ഷൈൻ ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോൺ വി. രാജ്, നസീർ, മഞ്ജുലേഖ, അനുരജ്, അഖിൽ, സുചിത, അഞ്ജു, ദിവ്യ ജയചന്ദ്രൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അനീസ് തുടങ്ങിയവർ പങ്കെടുത്തു.