കൊല്ലം: ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ജേതാവും കൊല്ലം ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറുമായ സൂസൻ ചാക്കോയെ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ സമിതി ആദരിച്ചു. നെടുമ്പന നവജീവൻ അഭയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.കെ. ആരിഫ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപകൻ ജോയ് കോശി, ജില്ലാ സമിതി അംഗങ്ങളായ ഹലീമാബീവി, ഷാജിമു, നവജീവൻ റസിഡന്റ് മാനേജർ അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.