yathra-
വി​രമി​ക്കുന്ന 54 പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും പൊലീസ് അസോസിയേഷന്റെയും സംയുക്ത നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് സിറ്റി പൊലീസ് കമ്മി​ഷണർ ടി​. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പൊലീസ് സേനയി​ൽ മൂന്ന് പതി​റ്റാണ്ടു നീണ്ട സേവനത്തി​നൊടുവി​ൽ 31ന് വിരമിക്കുന്ന 54 ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും പൊലീസ് അസോസിയേഷന്റെയും സംയുക്ത നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

സിറ്റി പൊലീസ് കമ്മി​ഷണർ ടി​. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ കൊല്ലം സിറ്റി ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹി​ച്ചു. കൊല്ലം പൊലീസ് ക്ലബ്ബിലെ ഹാളിൽ നടന്ന യാത്രയപ്പ് സമ്മേളനത്തിൽ ഉദ്യോഗസ്ഥർക്ക് മൊമെന്റോയും അനുമോദന പത്രവും സിറ്റി പൊലീസ് കമ്മി​ഷണർ നൽകി. അഡി​.എസ്.പി. സോണി ഉമ്മൻകോശി, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, അസിസ്റ്റന്റ് കമ്മി​ഷണർമാരായ കെ. അശോക കുമാർ, ജി.ഡി. വിജയകുമാർ, എ. പ്രദീപ്കുമാർ, സക്കറിയ മാത്യു, ബി.ഗോപകുമാർ, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ്, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതിയംഗം കെ.സുനി, കെ.പി.ഒ.എ റൂറൽ സെക്രട്ടറി ആർ.എൽ. സാജു, കെ.പി.എ ജില്ലാ പ്രസിഡന്റ് എൽ. വിജയൻ, പൊലീസ് സൊസൈറ്റി പ്രസിഡന്റ് എസ്. ഷൈജു എന്നിവർ സംസാരി​ച്ചു. കെ.പി.ഒ.എ സിറ്റി ജില്ലാ സെക്രട്ടറി എം. ബദറുദ്ദീൻ സ്വാഗതവും കെ.പി.എ ജില്ലാ സെക്രട്ടറി എസ്. ഷഹീർ നന്ദി​യും പറഞ്ഞു.

കൊല്ലം സിറ്റിയിലെ വിവിധ പൊലീസ് യൂണിറ്റുകൾ, വിജിലൻസ്, ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്നു വിരമിക്കുന്ന ഉദ്യോഗസ്ഥർക്കായിരുന്നു യാത്രയയപ്പ്. ദീർഘകാലം സംഘടനാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം.സി. പ്രശാന്തൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി. ഗോപകുമാർ, എ. സുബൈർകുട്ടി എന്നിവരും വി​രമി​ക്കുകയാണ്.