പരവൂർ: പരവൂരിൽ നിന്നു വർക്കലയ്ക്കുള്ള ചില സ്വകാര്യ ബസുകൾ തുടർച്ചയായി സർവീസ് മുടക്കുന്നുവെന്ന് പരാതി. വൈകിട്ട് 6ന് ശേഷം യാത്രക്കാർ പെരുവഴിലാകുന്ന അവസ്ഥയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയപ്രകാശ് നാരായൺ സെന്റർ സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് ആവശ്യപ്പെട്ടു.