എഴുകോൺ: നേതാജി നഗർ റസിഡൻസ് അസോസിയേഷൻ 7-ാം വാർഷികവും കുടുംബ സംഗമവും എഴുകോൺ സഹകരണബാങ്ക് മിനി ഓഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് കെ. ബാബുരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ. ഡാനിയേൽ നിർവഹിച്ചു. അസോസിയേഷൻ മുൻ പ്രസിഡന്റ് കെ.രാജേന്ദ്രപ്രസാദ് സ്വാഗതം പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി എസ്.അനിരുദ്ധൻ റിപ്പോർട്ടും ജോയിന്റ് സെക്രട്ടറി മനോമോഹൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ മുഖ്യ പ്രഭാഷണവും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി അനിൽ സമ്മാന ദാനവും നിർവഹിച്ചു. എഴുകോൺ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആർ.വിജയപ്രകാശ്, ആർ.എസ്.ശ്രുതി, അസോസിയേഷൻ അംഗം ശാർങ്ങധരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. റിട്ട.കൃഷി ഓഫീസർ എസ്. പുരുഷോത്തമൻ കാർഷിക പഠന ക്ലാസ് നയിച്ചു. അസോസിയേഷനിൽ ഉൾപ്പെട്ട പ്രഗൽഭ വ്യക്തികളെയും മുതിർന്ന പൗരന്മാരെയും ആദരിച്ച ചടങ്ങിൽ അസോസിയേഷൻ കുടുംബാംഗങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ചിത്ര രചന,കാഷ് അവാർഡ് വിതരണം, പഠനോപകരണ വിതരണം തുടങ്ങിയവയും നടന്നു. എൻ.പുഷ്പാംഗദൻ നന്ദി പറഞ്ഞു. ട്രഷറർ ബിനുകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുരളിമോഹനൻ, തോപ്പിൽ ബാലചന്ദ്രൻ, അഖിൽ, കെ.രാജേന്ദ്രൻ., വിശ്വനാഥൻ, രംഗരാജൻ, പദ്മിനി, ബാലു മൂകാംബിക, എയിലിൻ, കെ.എസ്. ആനന്ദ്, പ്രതാപ ചന്ദ്രൻ, രാജേന്ദ്രൻ കളീക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ഭാരവാഹികളായി എസ്. പുരുഷോത്തമൻ (പ്രസിഡന്റ്), ദീപക് (സെക്രട്ടറി), പുഷ്പാംഗദൻ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.