കൊല്ലം: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കാഴ്ചപരിമിതരുടെ കുട്ടികൾക്കായി കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം ഡോൺ ബോസ്‌കോ കോളേജ് നാഷണൽ സർവീസ് സ്‌കീമിന്റെയും കൊല്ലം ശ്രീ സത്യസായി സേവാ സംഘടനയുടെയും സഹകരണത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അഡ്വ.ജി.രാജേന്ദ്രബാബു ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എ.സജി അദ്ധ്യക്ഷത വഹിച്ചു. ഡോൺ ബോസ്‌കോ കോളേജ് പ്രിൻസിപ്പൽ ഡോ.വൈ.ജോയി, സത്യസായി സേവാ സമിതി ജില്ലാ പ്രസിഡന്റ് കെ.ജി.രാജീവൻ, ശ്രീകുമാർ, സുനു, ഹരികൃഷ്ണൻ, സഞ്ജയ് ജി.നാഥ്, കിരൺ ദേവ്, ലാൽജി കുമാർ, എൽ.വിഷ്ണു, ശ്യാം കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ക്ലിന്റൺ ക്ലമന്റ്, എ.അഞ്ജന എന്നിവർ സംസാരിച്ചു.