എഴുകോൺ : എഴുകോണിലെ ഗ്രാമീണ റോഡുകൾ തകർന്ന് യാത്ര ദുസഹമായി. പോച്ചംകോണം - വാളായിക്കോട് - ഇടയ്ക്കിടം കനാൽ റോഡ്, കല്ലുംപുറം - മാമ്പഴത്തോട്ടം - കോയിക്കൽ റോഡ്, നെടുമ്പായിക്കുളം - ഇ.എസ്.ഐ.ആശുപത്രി റോഡ്, ഹവ്വാ ബീച്ച് റോഡ്, പോച്ചംകോണം - അറുപറക്കോണം തുടങ്ങിയ റോഡുകളാണ് ടാറും മെറ്റലും ഇളകി തകർന്നത്. എഴുകോൺ കരീപ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏറെ തിരക്കുള്ള റോഡാണ് പോച്ചംകോണം കെ. ഐ.പി. റോഡ്.എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലേക്ക് ദേശീയ പാതയിൽ നിന്നുള്ള വഴിയാണ് നെടുമ്പായിക്കുളം റോഡ്.
അറ്റകുറ്റ പണികൾ നടത്തണം.
പ്രധാന നിരത്തുകളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കും എത്താനുള്ള ഗ്രാമീണ റോഡുകളുടെ തകർച്ച യാത്രക്കാരെ വലയ്ക്കുന്നു. അടിയന്തര അറ്റകുറ്റ പണികൾ നടത്തി റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.