ചാത്തന്നൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാത്തന്നൂർ, പാരിപ്പള്ളി, കൊട്ടിയം, കരുനാഗപ്പള്ളി ജംഗ്ഷനുകളിൽ മണ്ണു നിറച്ചുള്ള ഭിത്തികൾക്കു പകരം തൂണിൽ മേൽപ്പാലങ്ങൾ നിർമ്മിക്കാൻ ദേശീയപാത അതോറിട്ടി അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആവശ്യമായ പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് ചാത്തന്നൂർ സിറ്റിസൺസ് ഫോറം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെന്ന് സിറ്റി സൺസ് ഫോറം പ്രസിഡന്റ് ജി.ദിവാകരനും സെക്രട്ടറി മാമ്പള്ളി ജി.ആർ.രഘുനാഥനും പറഞ്ഞു.