കൊല്ലം : ദർശൻ ഫൗണ്ടേഷൻ കരുനാഗപ്പള്ളിയുടെയും അമൃത വിശ്വാ വിദ്യാപീഠം അമൃതപുരി കാമ്പസ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്‌മൃതി സ്റ്റഡി സെന്റർ തെക്കുംഭാഗത്ത് ലഹരി വിമുക്ത അവബോധന ക്ലാസ് 'കരുതലിന്റെ കാവൽ' സംഘടിപ്പിച്ചു. കരുനാഗപ്പള്ളി സിവിൽ എക്‌സൈസ് ഓഫീസർ ഹരി പ്രസാദ് ക്ലാസ് നയിച്ചു . ചവറ തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. ദർശൻ ഫൗണ്ടേഷൻ ചെയർമാൻ ബി.അനിൽ കുമാർ, കാവൽ പദ്ധതി കേസ് വർക്കർ ദീപ്തി തോമസ്, അമൃത വിശ്വവിദ്യാപീഠം അദ്ധ്യാപകരായ വി.എസ്.കൊച്ചുകൃഷ്ണകുറുപ്പ് , നിഷാന്ത് എം.പിള്ള എന്നിവർ സംസാരിച്ചു. കാവൽ പദ്ധതി കോർഡിനേറ്റർ പവിൻ നാഥ് അദ്ധ്യക്ഷനായി .ഇന്റേൺഷിപ്പ് വിദ്യാർത്ഥിയായ ബി.വിദ്യ അമൃത വിശ്വവിദ്യാപീഠം എം.എസ്.ഡബ്ല്യൂ വിദ്യാർത്ഥികളായ അൽഫോൺസ് ആന്റോ, എം.പൂജ കൃഷ്ണ, വി.അരവിന്ദ് എന്നിവർ പങ്കെടുത്തു.