കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കളക്ടറേറ്റ് ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജനവിരുദ്ധ കെ റെയിൽ ഉപേക്ഷിക്കുക, മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച 700 രൂപ മിനിമം വേതനം നടപ്പാക്കുക, കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ പൊതുമേഖല സ്ഥാപനങ്ങളിലും മുടക്കമില്ലാതെ യഥാസമയം ശമ്പള വിതരണം നടത്തുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിയമം അനുശാസിക്കുന്ന ജോലിയും കൂലിയും ഉറപ്പുവരുത്തുക, കെ.എം.എം.എൽ മൈനിംഗ് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ആശ, അങ്കണവാടി തൊഴിലാളികൾക്ക് 700 രൂപ പ്രതിദിന മിനിമം വേതനം കണക്കാക്കി ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നത്‌.