
ശാസ്താംകോട്ട: മുതിർന്ന കോൺഗ്രൊസ് നേതാവ് മൈനാഗപ്പള്ളി ചാമതുണ്ടിൽ വൈ.എ. സമദ് (76) നിര്യാതനായി. ഏറെക്കാലം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, ഐ.സി.എസ് സ്ഥാപനങ്ങളുടെ പ്രസിഡന്റ്, ഇടവനശേരി ക്ഷീരസംഘം സ്ഥാപക ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം നടത്തി. ഭാര്യ: ആരിഫാ ബീവി. മക്കൾ: ഷംനാദ്, ഷംന. മരുമകൾ: ഷൈന.