പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് 2022 -2023 സാമ്പത്തിക വർഷ പദ്ധതിയിലുൾപ്പെടുത്തി അംഗപരിമിതർക്ക് പെട്ടിക്കട നൽകി. പദ്ധതിയുടെ ഉദ്ഘാടനം പെട്ടിക്കട നൽകിക്കൊണ്ട് ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി
അദ്ധ്യക്ഷയായി. ഗംഗാദേവി, ശ്രീലക്ഷ്മി, പ്രദീപ് സൗമ്യ ,ദിലീപ്, ബ്ലെസൺ അസിസ്റ്റന്റ് സെക്രട്ടlറി സുനിൽ ഡേവിഡ്, സി.ഡി.എസ് സൂപ്പർവൈസർ എന്നിവർ പങ്കെടുത്തു.