ഓയൂർ : വെളിനല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ നടന്ന ബയോബിൻ വിതരണോദ്ഘാടനം വെളിനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന അദ്ധ്യക്ഷയായി. അടുക്കള വേസ്റ്റ് വളമാക്കുന്ന പദ്ധതിയാണിത്. പഞ്ചായത്തംഗങ്ങളായ ബി . ബിജു, ജി. ജയശ്രീ, ജ്യോതി ദാസ്, ഡി .രമേശ്, കെ .ലിജി , ജെ . അമ്പിളി, വി. ഇ. ഒ .ബിന്ദു എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നൂറോളം കുടുംബങ്ങൾക്ക് ബയോ ബിൻ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് എം. അൻസർ പറഞ്ഞു.