കൊല്ലം: ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളികൊളളൂർ കനിമേൽ ചേരിയിൽ കുഴികണം വയൽ ശാന്തിനഗർ 89 ൽ വിനോദ് (39) ആണ് അറസ്റ്റിലായത്. വാഗ്ദാനത്തിൽ നിന്ന് പിൻമാറി മറ്റൊരു യുവതിയെ വിവാഹം ചെയ്ത ശേഷവും ഇയാൾ, അടുപ്പത്തിലായിരുന്ന സമയത്ത് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചപ്പോഴാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കിളികൊളളൂർ എസ്.എച്ച്.ഒ കെ. വിനോദ്, സബ് ഇൻസ്പെക്ടർമാരായ വി. സ്വാതി, ജയൻ കെ.സഖറിയ തുടങ്ങിയവരുടെ നേത്യത്വത്തിലായിരുന്നു അറസ്റ്റ്.