
കൊല്ലം: ആധുനികവത്കരണം നടപ്പാക്കുമ്പോൾ സർക്കാർ തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും മുതലാളിമാരെ സംരക്ഷിക്കുകയും ചെയ്യരുതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ മുഖ്യപ്രഭാഷണം നടത്തി. കോതേത്ത് ഭാസുരൻ, കൃഷ്ണവേണി ശർമ, ജയശ്രീ രമണൻ, അൻസർ അസീസ്, കെ.ജി. തുളസീധരൻ, ഏരൂർ സുഭാഷ്, പെരിനാട് മുരളി, ചിറ്റുമൂല നാസർ, എസ്.നാസറുദ്ദീൻ, കുരീപ്പുഴ യഹിയ, കെ.എം.റഷീദ്, വടക്കേവിള ശശി, ശങ്കരനാരായണപിള്ള, കുന്നത്തൂർ ഗോവിന്ദപ്പിള്ള, കൈതവനത്തറ ശങ്കരൻ കുട്ടി, എം.നൗഷാദ്, ടി.ആർ.ഗോപകുമാർ,
ജയകുമാർ, ജോസ് വിമൽരാജ്, കുന്നിക്കോട് ഷാജഹാൻ, സാബു എബ്രഹാം, ശ്രീനിവാസൻ, എ.എം.റാഫി, വി.ഫിലിപ്പ്, തടത്തിൽ സലിം, പനയം സജീവ്, മുടിയിൽ മുഹമ്മദ് കുഞ്ഞ്, പരവൂർ ഹാഷിം, എൽ.ആർ.ശ്രീദേവി എന്നിവർ സംസാരിച്ചു.