പടിഞ്ഞാറേകല്ലട : കുന്നത്തൂർ ജെ.ആർ.ടി ഓഫീസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്കൂൾ ബസ് ജീവനക്കാർക്കായി അദ്ധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശാസ്താംകോട്ട മുതുപിലാക്കാട് ബി. എം .സി .കോളേജിൽ നടന്ന ക്ലാസ് കുന്നത്തൂർ ജോയിന്റ് ആർ.ടി.ഒ ആർ.ശരത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.എം.വി.ഐമാരായ ഷിജു. പി .അനസ് ., മുഹമ്മദ്, അയ്യപ്പദാസ് എന്നിവർ ക്ളാസ് നയിച്ചു . ഡ്രൈവർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.