
കൊല്ലം: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) സംസ്ഥാന സമ്മേളനം 27, 28 തീയതികളിൽ കൊല്ലത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
27ന് വൈകിട്ട് 3.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചു റാണി മുഖ്യാതിഥിയാകും. മേയർ പ്രസന്ന ഏണസ്റ്റ്, എം.നൗഷാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ തുടങ്ങിയവർ പങ്കെടുക്കും.
28ന് പ്രതിനിധി സമ്മേളനം ആശ്രമം യൂനുസ് കൺവെൻഷൻ സെന്ററിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.