
കൊല്ലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല വായനോത്സവത്തിൽ മുതുപിലാക്കാട് നേതാജി ഗ്രന്ഥശാലയിലെ എം.ഗൗരിനന്ദന ഒന്നും ഭാരതീപുരം ജവഹർ ലൈബ്രറിയിലെ പ്രിയദർശിനി രണ്ടും മാലിഭാഗം കാസ്ക്കറ്റ് ലൈബ്രറിയിലെ എസ്.ഹീര മൂന്നും സ്ഥാനങ്ങൾ നേടി.
16 മുതൽ 21 വയസുവരെയുള്ളവരുടെ മത്സരത്തിൽ കുമ്മിൾ സമന്വയ ഗ്രന്ഥശാലയിലെ എസ്.എസ്.ഫെമിന ഒന്നും പട.വടക്ക് തണ്ടാന്റയ്യത്ത് അഡ്വ.വി.അഹമ്മദ്കുട്ടി ജനകീയ ലൈബ്രറിയിലെ എ.അശ്വിൻ രണ്ടും മാലിഭാഗം കാസ്ക്കറ്റ് ലൈബ്രറിയിലെ എസ്.ഫാത്തിമ മൂന്നും സ്ഥാനങ്ങൾ നേടി.
22 മുതൽ 40 വയസ് വരെയുള്ളവരുടെ മത്സരത്തിൽ തോട്ടത്തിൽകടവ് നളന്ദ ഗ്രന്ഥശാലയിലെ അഞ്ജലി ഒന്നും ചാത്തന്നൂർ പബ്ലിക് ലൈബ്രറിയിലെ ജി.സൗമ്യ രണ്ടും മാലിഭാഗം കാസ്ക്കറ്റ് ലൈബ്രറിയിലെ എസ്.സന്ധ്യ മൂന്നും സ്ഥാനങ്ങൾ നേടി.
ഒന്നാം സ്ഥാനക്കാർക്ക് 6,000 രൂപയും പ്രശസ്തി പത്രവും ശില്പവും നൽകും. രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 4000, 3000 രൂപ വീതം കാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. സംസ്ഥാന തല മത്സരം 29, 30 തീയതികളിൽ മലപ്പുറം തിരൂർ തുഞ്ചൻപറമ്പിൽ നടക്കും. ആദ്യ സ്ഥാനക്കാർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.