vara-
പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച 'മഞ്ചാടിക്കൂട്ടം' അവധിക്കാല സർഗോത്സവത്തിൽ കുട്ടിക്ക് ചിത്ര രചന പഠിപ്പിക്കുന്ന ആർട്ടിസ്റ്റ് ശൈലേന്ദ്രബാബു

പെരിനാട്: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച 'മഞ്ചാടിക്കൂട്ടം' അവധിക്കാല
സർഗോത്സവത്തിൽ കുട്ടികൾ പടംവരച്ചും ചായം പകർന്നും വരയുടെ ലോകത്ത് ഉല്ലസിച്ചു. ആർട്ടിസ്റ്റ് ശൈലേന്ദ്രബാബു
ചിത്രരചനയുടെ ചരിത്രവും വരയുടെ രീതികളും അവർക്ക് പരിചയപ്പെടുത്തി. തുടർന്ന് ക്യാമ്പിന്റെ ഭാഗമായി വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു. പ്രിൻസിപ്പൽ ബീന, ഹെഡ്മിസ്ട്രസ് വി.ജി.ശ്രീലത, പി.ടി.എ.പ്രസിഡന്റ് ജി.സുനിൽ, വൈസ് പ്രസിഡന്റ് സുനിൽകുമാർ,എസ്.എം.സി.ചെയർമാൻ കിഷോർ, ബീന,ക്യാമ്പ് ഡയറക്ടർ ആർ.തുളസി എന്നിവർ സംസാരിച്ചു.നാളെ 'സർവ്വം ഗണിതം' എന്ന വിഷയത്തിൽ മഡോണ ക്ലാസ്സെടുത്തു..