
കൊല്ലം: ജില്ലയിൽ ഉത്സവങ്ങളോടനുബന്ധിച്ച് ആനയെഴുന്നള്ളിപ്പ് നടത്തുന്ന ആരാധനാലയങ്ങൾക്ക് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി മുമ്പാകെ രജിസ്റ്റർ ചെയ്യുന്നതിന് അവസരം. 2012ന് മുമ്പ് മുതൽ ആനയെഴുന്നള്ളിപ്പ് നടത്തുന്നവരാണ് രജിസ്റ്റർ ചെയ്യേണ്ടത്. അവസാന തീയതി 31. നാട്ടാനകളെ പങ്കെടുപ്പിക്കുന്ന ഉത്സവങ്ങൾ വനംവകുപ്പിന്റെ www.KCEMS.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം: അസി. ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, വനശ്രീ കോംപ്ലക്സ്, ചിന്നക്കട കൊല്ലം 1. ഫോൺ നമ്പർ 0474 2748976.