ekopana-
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ആലുംകടവ് യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ആലുംകടവ് യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി.സുഭാഷ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ.മേനോൻ,നിസാം, എസ്.സുജി, വരുൺ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജി.സുഭാഷ് (പ്രസിഡന്റ് ), സജി മോൻ ( വൈസ് പ്രസിഡന്റ് ), വരുൺ ( സെക്രട്ടറി ), അബ്ദുള്ള ( ജോ.സെക്രട്ടറി ), എസ്.സുജി ( ട്രഷറർ ), നിസാം, സൂരാജ്, ബിജു,മോഹൻ ദാസ്, കുഞ്ഞുമോൻ, ഷിബു,ജോൺ കാർഡോസ്, ബി.ജിലു,ഷിബാബ് എന്നിവരെ തിരഞ്ഞെടുത്തു.