karepra-
കരീപ്ര ഗ്രാമപ്പഞ്ചായത്തിലെ ഭരണഘടനാ സാക്ഷരതാ യജ്ഞം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം .കെ. ഡാനിയൽ ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : കരീപ്രയിൽ സമ്പൂർണ ഭരണഘടനാ സാക്ഷരതാ യജ്ഞം തുടങ്ങി. കുഴിമതിക്കാട് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ ഉദ്ഘാടനം ചെയ്തു. കരീപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ അദ്ധ്യക്ഷത വഹിച്ചു. സെനറ്റർമാർക്കുള്ള ഐഡി കാർഡുകൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുമലാൽ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എം. തങ്കപ്പൻ, എ. അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഓമനക്കുട്ടൻ പിള്ള , സ്ഥിരം സമിതി അദ്ധ്യക്ഷരായ സന്ധ്യാ ഭാഗി, എസ്.എസ്.സുവിധ, വാർഡംഗം എം.ഐ. റേച്ചൽ, പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണ പിള്ള , കില ആർ.പി. ജോർജ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സെനറ്റർ പി. വേണുഗോപാൽ ഭരണഘടനയുടെ ആമുഖം വായിച്ചു. സാക്ഷരതാ യജ്ഞത്തിന്റെ വിളംബരമായി ഇടിമുക്കിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ കുടുംബശ്രീ പ്രവർത്തകരും വിവിധ സ്കൂളുകളിൽ നിന്നുള്ള സ്കൗട്ട്സ്, ഗൈഡ്സ് , എൻ.സി.സി., എസ്.പി.സി കേഡറ്റുകളും ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് അംഗങ്ങളും പങ്കെടുത്തു.