waste
റോഡിന്റെ വശങ്ങളിൽ വലിച്ചെറിഞ്ഞിരിക്കുന്ന ഇറച്ചി മാലിന്യം

ചാത്തന്നൂർ : കാരംകോട് ജെ.എസ്.എം, വിമല സ്കൂൾ റോഡിന്റെ വശങ്ങളിൽ

ഇറച്ചി മാലിന്യം വലിച്ചെറിയുന്നത് പതിവായതോടെ തെരുവുനായ് ശല്യം രൂക്ഷമായി. ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് , വിമല സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാ‌ത്ഥികൾ ദേശീയപാതയിൽ ബസ്സിറങ്ങി ഇതുവഴിയാണ് സ്കൂളിലേക്ക് പോകുന്നത്. പല ദിവസങ്ങളിലും തെരുവുനായ്ക്കൾ കുട്ടികളെ ആക്രമിക്കാറുണ്ട്. നായയെ ഇടിച്ചത് കാരണം ബൈക്ക് നിയന്ത്രണം വിട്ട് രണ്ട് പേർക്ക് പരിക്കേറ്റത് അടുത്തിടെയാണ്.

രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന ഇറച്ചി മാലിന്യം റോഡിന്റെ വശങ്ങളിൽ ഉപേക്ഷിക്കുന്നത് ഇവിടെ പതിവാണ്. വിജനമായ സ്ഥലമായതിനാൽ ആരും കാണമെന്ന പേടിയും വേണ്ട.

പഞ്ചായത്ത് അടിയന്തരമായി സ്ഥലത്ത് സി.സി ടി.വി കാമറകൾ സ്ഥാപിക്കുകയും പഞ്ചായത്തിലെ മുഴുവൻ കോഴി ഫാമുകൾക്കും ഇറച്ചിവെട്ട് കേന്ദ്രങ്ങൾക്കും ലൈസൻസ് നൽകണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം.