കുന്നത്തൂർ : ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അഴകിയകാവ് ജി.എൽ.പി സ്കൂളിന് സമീപം പ്രവർത്തനം ആരംഭിക്കാൻ പോകുന്ന പി.വി.സി ഉത്പ്പന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായുള്ള സെമിനാർ ഇന്ന് നടക്കും. വൈകിട്ട് 4 ന് കളിക്കത്തറ ജംഗ്ഷനിൽ നടക്കുന്ന സെമിനാറിൽ പരിസ്ഥിതി പ്രവർത്തകൻ കെ.വി രാമാനുജൻ തമ്പി വിഷയാവതരണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ, എം.വി ശശികുമാരൻ നായർ,കെ.എൻ.കെ നമ്പൂതിരി,കെ.പ്രദീപ്, പാർത്ഥ പണിക്കർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.