
കൊല്ലം: കൂട്ടുകാരോടൊപ്പം കടലിലിറങ്ങിയ പതിനാറുകാരൻ തിരയിൽപ്പെട്ട് മരിച്ചു. പഴയാറ്റിൻകുഴി കയ്യാലയ്ക്കൽ സക്കീർ ഹുസൈൻ നഗർ 19 തൊടിയിൽ പുരയിടത്തിൽ സനോഫറിന്റെയും ഷാഹിദയുടെയും ഏക മകൻ മുഹമ്മദ് ഷാനാണ് (ഷാ മോൻ) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ താന്നിയിലായിരുന്നു അപകടം. ആറ് സുഹൃത്തുക്കൾക്കൊപ്പം താന്നിയിലെത്തിയ മുഹമ്മദ് ഷാനും സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും കടലിൽ ഇറങ്ങി. മുഹമ്മദ് ഷാൻ തിരയിൽപ്പെട്ടതോടെ ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷപ്പെടുത്തി പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തട്ടാമല ഇരവിപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുകയായിരുന്നു