bala
ബാലസംഘം കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ

ഓടനാവട്ടം: ബാലസംഘം വേനൽത്തുമ്പി കലാജാഥ സമാപന സമ്മേളനം ഓടനവട്ടത്ത് നടന്നു. ബാലസംഘം വേനൽ തുമ്പി പ്രസിഡന്റ്‌ ശങ്കരപ്പിള്ള സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രസംഗം നടത്തി. ജില്ലാ കൺവീനർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാലഗോപാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബി. പ്രകാശ്, ഏരിയ കൺവീനർ അനീഷ്, പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ രാജു തുടങ്ങിയവർ പങ്കെടുത്തു.