nreg
എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ കുന്നിക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ. ഓഫീസ് ഉപരോധിച്ചപ്പോൾ

കുന്നിക്കോട് : എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കുന്നിക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയത്തിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് കുന്നിക്കോട് ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധിച്ചു. പ്രതിഷേധ കൂട്ടായ്മ സി.പി.എം കുന്നിക്കോട് ഏരിയ കമ്മിറ്റിയംഗവും വിളക്കുടി ഗ്രാമപഞ്ചായത്തംഗവുമായ എം.റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. എ.വഹാബ് അദ്ധ്യക്ഷനായി. യൂണിയൻ ഏരിയാ സെക്രട്ടറി സി.സജീവൻ, റോയി മാത്യു, കാര്യറ രാധാകൃഷ്ണൻ, സീനത്ത്, കോമളം എന്നിവർ സംസാരിച്ചു.