പുനലൂർ: കൊല്ലം- തിരുമംഗലം ദേശീയ പാതയിലൂടെ നിയന്ത്രണം വിട്ടെത്തിയ ജീപ്പ് വെയിറ്റിംഗ് ഷെഡിൽ ഇടിച്ച് കയറി. ബുധനാഴ്ച രാത്രി 8.15 ഓടെ ഇടമൺ 34ന് സമീപത്തെ കുന്നുംപുറം ജംഗ്ഷനിൽ സ്ഥിതി ചെയ്തിരുന്ന വെയിറ്റിംഗ് ഷെഡിലേക്കാണ് തെന്മല ഭാഗത്ത് നിന്നെത്തിയ ജീപ്പ് ഇടിച്ച്കയറിയത്. വെയിറ്റിംഗ് ഷെഡിന്റെ തൂണും ഭിത്തിയും തകർന്ന് വീണു. സംഭവ സമയത്ത് വെയിറ്റിംഗ് ഷെഡിൽ ആരും ഇല്ലാതിരുന്നത് കാരണം അപകടം ഒഴിവായി. ഇടമൺ ആന്നൂർ യുവ രജ്ഞിനി ആർട്സ് ആൻഡ് സ്പോട്ട്സ് ക്ലബ്ലിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച വെയിറ്റിംഗ് ഷെഡാണ് തകർന്നത്. സംഭവം അറിഞ്ഞെത്തിയ തെന്മല പൊലീസ് ജീപ്പ് കസ്റ്റഡിയിൽ എടുത്തു. പ്രദേശവാസികൾ ബസ് കാത്ത് നിൽകുന്ന വെയിറ്റിംഗ് ഷെഡ് അടിയന്തരമായി പുനർ നിർമ്മിച്ച് നൽകണമെന്ന് എൻ.സി.പി തെന്മല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ഉറുകുന്ന് ആവശ്യപ്പെട്ടു.