പാരിപ്പള്ളി : യു.കെ.എഫ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ കുടുംബസംഗമം, കലാസന്ധ്യ, കോളേജ് ഡേ എന്നിവ നടന്നു. കുടുംബസംഗമത്തിന്റെയും കോളേജ് ഡേയുടെയും ഉദ്ഘാടനം സിനിമതാരം സ്വാസികയും ഗായകനും വയലിനിസ്റ്റുമായ വിവേകാനന്ദനും ചേർന്ന് നിർവഹിച്ചു. യു.കെ.എഫ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി ചെയർമാൻ ഡോ.എസ്.ബസന്ത് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ അമൃതപ്രശോബ് ആമുഖ പ്രഭാഷണം നടത്തി. എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ.ജിബി വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.ഗോപാലകൃഷ്ണ ശർമ്മ, പി.ടി.എ.പാട്രൺ എ.സുന്ദരേശൻ, കല്ലുവാതുക്കൾ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ, ജില്ലാ പഞ്ചായത്ത് അംഗം ആശാദേവി, വാർഡ് അംഗം ബൈജു ലക്ഷ്മണൻ, കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊ.വി എൻ.അനീഷ്, ഡീൻ അക്കാഡമിക് ഡോ. ജയരാജുമാധവൻ, പ്രൊഫ. മിഥുൻ വിജയൻ, പ്രൊഫ. പ്രവീണ, കൃഷ്ണ, കോളേജ് യൂണിയൻ ചെയർമാൻ അർജുൻ സുരേഷ്, വൈസ് ചെയർമാൻ ബി.ശ്രുതി എന്നിവർ സംസാരിച്ചു.
കെ.ടി യു.ബി ടെക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ സി.വിഷ്ണുപ്രിയ, അംഗീകാരങ്ങളും അവാർഡുകളും നേടിയ വിദ്യാർത്ഥികൾ, ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ്സ്, ബെസ്റ്റ് ടീച്ചേർസ്, ബെസ്റ്റ് സ്റ്റാഫ്, കലാകായിക മത്സര വിജയികളായ വിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു.